ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്…ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ …എന്നെ വേണ്ടായെന്നു പറയുമ്പോൾ എനിക്ക് ആളെ നിർബന്ധിച്ച് കൂടെ താമസിപ്പിക്കാൻ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ… ഒരു തകർച്ചയെ അതിജീവിച്ച് വന്നതാണ് ഞാൻ… വീണ്ടും ഒരു തകർച്ച എനിക്ക് പറ്റില്ല… ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല… മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് ഞാൻ.. ആളു ചെയ്യുന്ന പോലെ ചെയ്യാൻ എനിക്ക് പറ്റില്ല….ആദിത്യനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി

ഫിലിം ഡസ്ക്
Tuesday, April 20, 2021

കുറച്ച്‌ ദിവസങ്ങൾക്ക് മുമ്പാണ് ടിവി താരവും നർത്തകിയുമായ അമ്പിളി ദേവി ഒരു പാട്ടിന്റെ ഏതാനും വരികൾ ജീവിതം എന്ന പേരിൽ കുറിച്ചത്.
ഇപ്പോൾ നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്പിളി.

ആദിത്യൻ ഇപ്പോൾ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താൻ വിവാഹമോചനം കൊടുക്കണം ആവശ്യം. ആ സ്ത്രീ ഗർഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതിൽ അവർക്ക് പ്രശ്‌നമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും വിവാഹിതരായത്. താൻ ഗർഭിണിയാകുന്നത് വരെ സന്തോഷകരമായിരുന്നു ജീവിതം. എന്നാൽ കഴിഞ്ഞ 16 മാസമായി ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യൻ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു.

തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാർച്ചിലാണ് റിലേഷന്റെ കാര്യം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ എന്ന് അമ്പിളി പറയുന്നു.

ആ സ്ത്രീ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല. എന്നാൽ ഈയടുത്ത കാലത്ത് പലരും തന്നെ വിളിച്ച്‌ കൺഗ്രാറ്റ്‌സ് വീണ്ടും പ്രെഗ്‌നന്റ് ആയല്ലേ എന്ന് പറഞ്ഞു. ആദിത്യന്റെ ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ ഒരു സ്‌കാനിങ് ചിത്രമാണെന്ന് അവർ പറഞ്ഞാണ് അറിയുന്നത്. വേറെ അക്കൗണ്ടിൽ നിന്നും നോക്കിയപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു.

ആ പെൺകുട്ടിയുടെ പ്രൊഫൈലും ഈ സ്‌കാനിങ് ചിത്രമാണ്. ആ ബന്ധത്തെ കുറിച്ച്‌ ചോദിച്ചപ്പോൾ, ഇത് രഹസ്യ ബന്ധമല്ല, തൃശൂർ എല്ലാവർക്കും അറിയാം എന്നാണ് ആദിത്യൻ പറഞ്ഞത്. വിവാഹമോചനം പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇനി തന്റെ കൂടെ ജീവിക്കാനാവില്ലെന്ന് ആദിത്യൻ തീർത്തു പറഞ്ഞു.

ആ സ്ത്രീ അവരുടെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അവർ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിയുണ്ട്. പ്രായമായ തന്റെ മാതാപിതാക്കളെയും തന്നെയും ഉപദ്രവിക്കും എന്ന ഭീഷണിയുണ്ട്. കഴിഞ്ഞ രണ്ടു മാസമായി താൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആദിത്യൻ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്.

ആദിത്യൻ എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരിൽ വന്നു സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്. ഇൻഡസ്ട്രിയിൽ കുറെ മോശം അഭിപ്രായങ്ങൾ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ… അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്. അച്ഛനും അമ്മയും ഇല്ല. ഒറ്റയ്ക്കാണ്. അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് അന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പറഞ്ഞത്.

സത്യം പറഞ്ഞാൽ‌ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയിൽ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും … സൈബർ ആക്രമണം നടത്തും. ചവറയിൽ ജീവിക്കാൻ പറ്റില്ല… എന്നിങ്ങനെയുള്ള ഭീഷണിയാണ്.

എനിക്ക് ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്… ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്… അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകൾ എന്റെ കയ്യിലുണ്ട്. അയാൾക്ക് ഇതൊന്നും നിഷേധിക്കാൻ പറ്റില്ല. എന്റെ കയ്യിൽ തെളിവുകളുണ്ട്. ഞാൻ ക്ഷമിക്കാൻ തയ്യാറായിരുന്നു.

പക്ഷേ, എന്നെ വേണ്ടായെന്നു പറയുമ്പോൾ എനിക്ക് ആളെ നിർബന്ധിച്ച് കൂടെ താമസിപ്പിക്കാൻ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാൻ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകർച്ചയെ അതിജീവിച്ച് വന്നതാണ് ഞാൻ. വീണ്ടും ഒരു തകർച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകുന്ന ആളാണ് ഞാൻ. ആളു ചെയ്യുന്ന പോലെ ചെയ്യാൻ എനിക്ക് പറ്റില്ല.

×