ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്, ആ സ്ത്രീ ഗര്‍ഭിണിയാണ്; എനിക്ക് വധ ഭീഷണിയുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അമ്പിളി ദേവി

ഫിലിം ഡസ്ക്
Tuesday, April 20, 2021

ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറഞ്ഞ് നടി അമ്പിളി ദേവി. ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം . ആ സ്ത്രീ ഗര്‍ഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും വിവാഹിതരായത്. താന്‍ ഗര്‍ഭിണിയാകുന്നത് വരെ സന്തോഷകരമായിരുന്നു ജീവിതം. എന്നാല്‍ കഴിഞ്ഞ 16 മാസമായി ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ.

പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് റിലേഷന്റെ കാര്യം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ എന്ന് അമ്പിളി പറയുന്നു.

ആ സ്ത്രീ ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല. എന്നാല്‍ ഈയടുത്ത കാലത്ത് പലരും തന്നെ വിളിച്ച് കണ്‍ഗ്രാറ്റ്‌സ് വീണ്ടും പ്രെഗ്നന്റ് ആയല്ലേ എന്ന് പറഞ്ഞു. ആദിത്യന്റെ ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ ഒരു സ്‌കാനിങ് ചിത്രമാണെന്ന് അവര്‍ പറഞ്ഞാണ് അറിയുന്നത്. വേറെ അക്കൗണ്ടില്‍ നിന്നും നോക്കിയപ്പോള്‍ അത് സത്യമാണെന്ന് തെളിഞ്ഞു.

ആ പെണ്‍കുട്ടിയുടെ പ്രൊഫൈലും ഈ സ്‌കാനിങ് ചിത്രമാണ്. ആ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത് രഹസ്യ ബന്ധമല്ല, തൃശൂര്‍ എല്ലാവര്‍ക്കും അറിയാം എന്നാണ് ആദിത്യന്‍ പറഞ്ഞത്. വിവാഹമോചനം പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഇനി തന്റെ കൂടെ ജീവിക്കാനാവില്ലെന്ന് ആദിത്യന്‍ തീര്‍ത്തു പറഞ്ഞു.

ആ സ്ത്രീ അവരുടെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അവര്‍ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിയുണ്ട്.

പ്രായമായ തന്റെ മാതാപിതാക്കളെയും തന്നെയും ഉപദ്രവിക്കും എന്ന ഭീഷണിയുണ്ട്. കഴിഞ്ഞ രണ്ടു മാസമായി താന്‍ വല്ലാത്ത മാനസികാവസ്ഥയിലാണ്. ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ്. ആദിത്യന്‍ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്നും അമ്പിളി പറഞ്ഞു.

×