Advertisment

കശ്മീരിന്റെ മനോഹാരിതയില്‍ അമ്പിളിയിലെ പുതിയ ഗാനം കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന സൗബിന്‍ ചിത്രം അമ്പിളിയിലെ പുതിയ ഗാനം പുറത്തുവിട്ടു.നെഞ്ചകമേ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Advertisment

publive-image

ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സംഗീത് വിജയ് ആണ്. കാശ്മീരിന്റെ മനോഹാരിതയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി. നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് അമ്ബിളി. പുതുമുഖ താരം തന്‍വി റാം ആണ് നായിക.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള കുടുംബ ചിത്രമാണ് അമ്പിളി.ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

AMBILI
Advertisment