Advertisment

അമ്പൂരി കൊലപാതകം : രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊന്നത് കാമുകനായ അഖില്‍ ; മൂന്നു പ്രതികള്‍ക്കെതിരെ കുറ്റപത്രം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം. പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ് 83-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊന്നതെന്നാണ് കുറ്റപത്രം. സഹോദരങ്ങളായ അഖില്‍, രാഹുല്‍ ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.

Advertisment

publive-image

അഖിലും കൊല്ലപ്പെട്ട രാഖിയുമായി അടുപ്പത്തിലായിരുന്നു. എറണാകുളത്ത് വച്ച്‌ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. പക്ഷെ ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു.

Related image

ഇതിനെ രാഖി എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. ജൂലൈ 26നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ പോലീസ് പ്രതികളെ പിടികൂടിയിരുന്നു.

Image result for amboori murder

Advertisment