Advertisment

തൃശൂര്‍ അന്തിക്കാട് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് നഴ്സ് മരിച്ചു

New Update

publive-image

തൃശൂര്‍: അന്തിക്കാട് ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന  നഴ്സ് മരിച്ചു. പെരിങ്ങോട്ടുക്കര സ്വദേശിയായ ഡോണ (23) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. 108 ആംബുലൻസിലെ നഴ്സായി ഇവര്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

ആംബുലൻസ് കാറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ അജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment