Advertisment

ഖത്തറും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയ്യെടുത്തത് കുവൈറ്റ് അമീര്‍; ആ കരുതലിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മയില്‍ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; മഹാനായ നേതാവായിരുന്നു കുവൈറ്റ് അമീറെന്ന് ഖത്തര്‍ അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. മഹാനായ നേതാവും രാഷ്ട്ര നായകനുമായിരുന്നു കുവൈറ്റ് അമീറെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഖത്തറില്‍ മൂന്ന് ദിവസം ഔദ്യോഗിക ദുഖാചരണം നടത്തുമെന്നും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ എല്ലാക്കാലവും മുന്‍പന്തിയിലുണ്ടായിരുന്നു. ആ കരുതലിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മയിലാണ് ഖത്തര്‍.

Advertisment