Advertisment

ഇന്‍സ്റ്റാഗ്രാമില്‍ അര്‍ദ്ധനഗ്നചിത്രം പോസ്റ്റ്‌ ചെയ്തതിന് തെറി വിളിച്ച ട്രോളര്‍മാര്‍ക്ക് വീഡിയോ പുറത്തുവിട്ട് അമീഷയുടെ തിരിച്ചടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്‍സ്റ്റാഗ്രാമില്‍ ബിക്കിനി ചിത്രവും അര്‍ദ്ധനഗ്നചിത്രങ്ങളും പോസ്റ്റ് ചെയ്തതിനു തെറി വിളിച്ച ട്രോളര്‍മാര്‍ക്കിട്ട് തിരിച്ചുപണികൊടുത്ത് ബോളിവുഡ് നടി അമീഷ പട്ടേല്‍. ചീത്തവിളികള്‍ക്ക് പകരമായി ഫോട്ടോഷൂട്ടിന്റെ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടാണ് താരം തിരിച്ചടിച്ചത് .

മുന്‍പും കഴുത്തിറക്കം കൂടിയ ടാങ്ക് ടോപ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അമീഷ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

publive-image

ഹൃത്വിക് ചിത്രം കഹോ നാ പ്യാര്‍ ഹെയിലൂടെ ബോളിവുഡിലെത്തിയ നടിയാണ്നാല്‍പത്തിയൊന്നുകാരിയായ അമീഷ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന അശ്‌ളീല കമന്റുകളാണ് അമിഷായുടെ ഇന്‍സ്റ്റാഗ്രാം നിറയെ. 'ആന്റി' എന്നാണ് പലരും അമിഷയെ അഭിസംബോധന ചെയ്തിരിക്കുന്നത്.

publive-image

വസ്ത്രധാരണം ശരിയല്ലെന്നതിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങളിലെ സദാചാരവാദികള്‍ അമിഷയെ അക്രമിച്ചിരിക്കുന്നത്. എന്നാല്‍ അമീഷ ഇതിനൊരു മറുപടിയുമായി രംഗത്ത് വന്നിട്ടില്ല. പകരം ഫോട്ടോ ഷൂട്ട് വീഡിയോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

indian cinema cinima
Advertisment