ആ​ന്‍റി ഇനി എന്ത് കാണിക്കാനാ ? അമീഷ ഫോട്ടോഷൂട്ടിനുപയോഗിച്ച വസ്ത്രത്തെ പിടിച്ച് ട്രോളര്‍മാര്‍. അമീഷയും വിട്ടില്ല, വീഡിയോ കൂടി പുറത്തുവിട്ടു

ഫിലിം ഡസ്ക്
Tuesday, February 27, 2018

ന​ടി അ​മീ​ഷ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ​ക്കെ​തിരേ​ വി​മ​ർ​ശകര്‍ വാളെടുത്തിരിക്കുന്നു. ട്രോളോട് ട്രോള്‍. അമീഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേയാണ് ട്രോ​ള​ന്മാ​ർ രം​ഗ​ത്തെ​ത്തി​യിരിക്കുന്നത് .

താ​ര​ത്തിനെതിരേ ത​ല​ങ്ങും വി​ല​ങ്ങും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​യാ​ണ്. താ​ര​ത്തി​നു നേ​രെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ടക്കുന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​നു താ​ഴെ ആ​ന്‍റി എന്ന വി​ളി​യും കാ​ണാ​നാ​വും. മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് ആ​രാ​ധ​ക​ർ ശ​കാ​ര​വ​ർ​ഷം ന​ട​ത്തു​ന്ന​ത്. മാ​ന്യ​ത​യോ​ടെ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാണ് അമീഷയ്ക്ക് ആ​രാ​ധ​കരുടെ ഉപദേശം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ഴും താ​രം ഇ​തു​വ​രെ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഫോ​ട്ടോ​സി​ന് പ​ക​രം ഫോ​ട്ടോ ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ കൂ​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് നി​ങ്ങ​ൾ എ​ന്തു വേ​ണേ​ലും പ​റ​ഞ്ഞോ​ളു, എ​നി​ക്കൊ​രു പ്ര​ശ്ന​വും ഇ​ല്ലാ​യെ​ന്ന മ​ട്ടി​ലാ​ണ് താ​ര​ത്തി​ന്‍റെ പോ​ക്ക്.

×