Advertisment

പ്രവാസികളുടെ മക്കൾക്ക് പൗരത്വം നൽകുന്നത് അമേരിക്ക ഒഴിവാക്കുന്നു; ഇന്ത്യാക്കാരുൾപ്പടെയുള്ളവർക്ക് തിരിച്ചടിയായി ട്രംപിന്റെ നീക്കം

New Update

ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ട്രംപിന്‍റെ പുതിയ നീക്കം. പ്രവാസികള്‍ക്ക് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്ന നിയമം മാറ്റുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രസിഡന്‍റ്  ട്രംപ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഒരാള്‍ അമേരിക്കയില്‍ വരികയും അയാള്‍ക്ക് ഇവിടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നു. ആ കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു. അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന വിഡ്ഢിത്തമാണ് ഇതെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. നിലവില്‍ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ നിയമം എടുത്തുമാറ്റാനാകൂ. എന്നാല്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുന്നതിലൂടെ ഈ നിയമം മാറ്റാനാകും.

Advertisment