ന്യൂയോര്‍ക്ക്:അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയ ന്യൂയോര്‍ക്കില്‍ മരണം ആയിരത്തോട് അടുക്കുന്നു. ഞായറാഴ്ച മാത്രം 82 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ ആകെ മരണം 965 ആയി.ഇതോടെ അമേരിക്കില്‍ സാമൂഹിക അകലം നീട്ടി. അടുത്ത രണ്ടാഴ്ച മരണ നിരക്ക് കൂടുമെന്ന് ജൂണില്‍ സ്ഥിതി നിയന്ത്രണമാകുമെന്ന് ട്രംപ് വ്യക്തമാക്കി.
രാജ്യത്തെ 40 ശതമാനം കൊറോണ മരണങ്ങളും ന്യൂയോര്‍ക്കിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള് ന്യൂയോര്‍ക്ക് നഗരത്തിലാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതുവരെ 678 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കിലെ ദരിദ്രമേഖലകളെയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ക്വീന്‍സില്‍ ശനിയാഴ്ച 30,000 ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ 32 ശതമാനം കേസുകളും ക്വീന്‍സിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്വീന്‍സിലെ ജാക്സണ് ഹൈറ്റ്സ്, എല്‍മ്ഹര്‍സ്റ്റ്, കൊറോണ എന്നീ പ്രദേശങ്ങളെയാണ് കൊറോണ കീഴടക്കിയത്.
ന്യൂയോര്‍ക്കില്‍ ഞായറാഴ്ച 6,120 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ ആകെ എണ്ണം 59,513 ആയി. യുഎസില്‍ 16,167 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 139,745 ആയി. ഞായറാഴ്ച 228 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 2,448 ആയി.