Advertisment

അമേരിക്കയില്‍ ട്രംപിന്‍റെ ടിക് ടോക്ക് നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ കോടതിയുടെ സ്‌റ്റേ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ്

സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

Advertisment

publive-image

ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

america trump
Advertisment