Advertisment

കോവിഡ് കേസുകള്‍ ഉയര്‍ന്നു; ലോക ആരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്മാറാനൊരുങ്ങുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടണ്‍: കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ലോക ആരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്മാറാനൊരുങ്ങി അമേരിക്ക. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

അമേരിക്കയുടെ പിന്‍വാങ്ങല്‍ 2021 ജൂലായ് ആറോടെ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു അതേസമയം തിങ്കളാഴ്ച മുതല്‍ തന്നെ പിന്‍വാങ്ങല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു

അതേസമയം അമേരിക്കയുടെ ഔദ്യോഗിക പിന്മാറ്റത്തിന്റെ അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു. അമേരിയ്ക്കയില്‍ അനുദിനം വൈറസ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നതിനിടെയാണ് ലോക ആരോഗ്യ സംഘടനയില്‍ നിന്നും അമേരിക്കയുടെ പിന്‍വാങ്ങല്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.

america who
Advertisment