Advertisment

അമേരിക്കയിലെ ഓക്‌ലഹോമയില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

New Update

വാഷിങ്ടണ്‍: അമേരിക്കയിലെ ഓക്‌ലഹോമയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിനു പുറത്ത് തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയ്‌യുടെ പാര്‍ക്കിങ് ഏരിയയില്‍ പ്രാദേശിക സമയം 10നാണു ആക്രമണമെന്ന് പോലിസ് മേധാവി ഡാനി ഫോര്‍ഡ് പറഞ്ഞു.

Advertisment

publive-image

മൂന്നുപേരാണ് മരണപ്പെട്ടത്. രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്. രണ്ടുപേര്‍ വാഹനത്തിനുള്ളിലും ഒരാള്‍ പുറത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തു നിന്ന് ഒരു കൈത്തോക്ക് കണ്ടെടുത്തു.

വാഹനത്തിലുണ്ടായിരുന്നവര്‍ക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച്‌ പ്രാദേശിക ചാനലുകള്‍ റിപോര്‍ട്ട് ചെയ്തു.

america
Advertisment