Advertisment

സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി റിട്ട. ജനറൽ ജോൺ അബീസൈദിനെ നിയമിച്ചു.

author-image
admin
New Update

റിയാദ് - സൗദിലെ പുതിയ അമേരിക്കൻ അംബാസഡറായി റിട്ട. ജനറൽ ജോൺ അബീസൈദിനെ നിയമിക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു .ലബനോൻ വംശജനായ ജനറൽ ജോൺ അബീസൈദ് മുപ്പത്തിനാലു വർഷം അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് നന്നായി അറബി സംസാരിക്കുന്ന ജനറൽ ജോൺ അബീസൈദ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിന്‍റെ കാലത്ത് ഇറാഖ് യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്നു. അമേരിക്കൻ സെൻട്രൽ കമാണ്ടന്റ് കമാണ്ടർ അടക്കം നിരവധി ഉന്നത സൈനിക പദവികൾ വഹിച്ചിട്ടുണ്ട്.

Advertisment

publive-image

കാലിഫോർണിയയിൽ ജനിച്ച ജോൺ അബീസൈദ് വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടി. ഇതിനു ശേഷം സ്‌കോളർഷിപ്പോടെ ജോർദാനിൽ അറബി പഠിച്ചു. 2007 ലാണ് ജനറൽ ജോൺ അബീസൈദ് സൈനിക സർവീസിൽ നിന്ന് വിരമിച്ചത്.

.

 

Advertisment