Advertisment

ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ ജീവിതത്തെ കുറിച്ചെഴുതിയ വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ന്യൂയോര്‍ക്ക്: നൊബൈല്‍ പ്രൈസ് ജേതാവും പ്രമുഖ ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ അന്തരിച്ചു.88 വയസായിരുന്നു.പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് മരണമെന്ന് മോറിസണ്‍ കുടുംബം വ്യക്തമാക്കി.

Advertisment

publive-image

ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയുടെ ജീവിതത്തെ കുറിച്ച് അതായത് പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതത്തെ കുറിച്ചായിരുന്നു ടോണി മോറിസണിന്‍റെ രചനകള്‍ ഏറെയും. അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ, പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡവും ടോണി മോറിസണ്‍ നേടിയിട്ടുണ്ട്.

1993 ലാണ് ടോണി മോറിസണ്‍ സാഹിത്യത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയത്. 1998ല്‍ പുലിറ്റ്സര്‍ പുരസ്കാരവും നേടി. 1970 ല്‍ പുറത്തിറക്കിയ ദി ബ്ലൂവെസ്റ്റ് ഐ ആയിരുന്നു ആദ്യ നോവല്‍. ദി ബ്ലൂവെസ്റ്റ് ഐ, സോങ് ഓഫ് സോളമന്‍, സുല, ടാര്‍ ബേബി, ബിലവഡ്, ജാസ്, പാരഡൈസ്, ലവ്, എമേര്‍സി, ഹോം, ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് എന്നിവയാണ് പ്രധാന കൃതികള്‍.

american
Advertisment