Advertisment

2015ലെ ഭൂകമ്പത്തില്‍ എവറസ്റ്റിന്റെ നീളം കുറഞ്ഞോ? ലോക്ക്ഡൗണില്‍ ലോകം കുടുങ്ങിക്കിടക്കുമ്പോള്‍ എവറസ്റ്റിന്റെ നീളം അളക്കാന്‍ സംഘത്തെ അയച്ച് ചൈന

New Update

publive-image

Advertisment

ബീജിംഗ്: 2015ല്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ നീളം കുറഞ്ഞെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ അന്ന് മുതല്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ഇതുവരെ ഒരു സ്ഥിരീകരണമുണ്ടായിട്ടില്ല. ഈ ചോദ്യത്തിന് ഉത്തരം തേടി വിദഗ്ധസംഘത്തെ അയച്ചിരിക്കുകയാണ് ചൈന.

ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് ചൈനയുടെ ഈ എവറസ്റ്റ് ദൗത്യം.

ചൈനീസ് ദേശീയ വിഭവ വിഭാഗത്തില്‍ നിന്നുള്ള 53 പേരാണ് സംഘത്തിലുള്ളത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദഗ്ധ സംഘം അവരുടെ ദൗത്യം ആരംഭിച്ചുകഴിഞ്ഞു.

എവറസ്റ്റിന് 8848 നീളമുണ്ടെന്നാണ് നിലവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment