Advertisment

ഗോതമ്പ് പാക്കറ്റിൽ 15,000രൂപ വെച്ചത് ആര്'; ആമിർ ഖാൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

കൊറോണ വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കയിപ്പോൾ ഉപജീവന മാർഗമില്ലാതായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാരും നിരവധി വ്യക്തികളും മുന്നോട്ടുവന്നു. അങ്ങനെയുള്ള സഹായങ്ങൾക്കിടയിൽ ഏറെ വൈറലായ ഒന്നായിരുന്നു ഗോതമ്പ് പാക്കറ്റിനൊപ്പം 15,000 രൂപ കൂടെ വച്ച് നൽകിയത്. ഇത് ആരാണ് നൽകിയത് എന്നായിരുന്നു ചർച്ച.ഇങ്ങനെ പണം നൽകിയ ആൾ നടൻ ആമിർ ഖാൻ ആണെന്നാണ് പ്രചരിച്ച വാർത്ത.

Advertisment

publive-image

സമൂഹമാധ്യമങ്ങളിലൂടെ ഇത് ഏറെ പ്രചരിക്കുകയും ചെയ്തു. തുടർന്ന് ആമീർ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് സത്യമല്ലെന്നാണ് താരത്തിന് പറയാനുള്ളത്. ഗോതമ്പ് പാക്കറ്റില്‍ പണം നല്‍കുന്നയാള്‍ താനല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍.

'ഗോതമ്പ് ചാക്കിൽ കാശ് വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ ഇതൊരു വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ' എന്ന് ആമിർ ഖാൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോയില്‍ നിന്നാണ് ഇത്തരമൊരു വ്യാജ പ്രചാരണം തുടങ്ങിയത്.

സത്യാവസ്ഥ വെളിപ്പെടുത്തിയ താരത്തിന് അഭിനന്ദനമറിയിച്ച് നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടെ വരുന്നത്.

covid 19 corona virus amir khan
Advertisment