Advertisment

സിനിമയ്ക്ക് വേണ്ടി നഗ്നരായവര്‍ ഇവരാണ്

author-image
ഫിലിം ഡസ്ക്
New Update

മലയാള താരങ്ങള്‍ ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ അതൃപ്തി കാണിക്കാറുണ്ട്. സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങളാകും താരങ്ങള്‍ പലപ്പോഴും നിഷേധിക്കുക. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ക്ക് സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. അങ്ങനെ സിനിമയ്ക്കുവേണ്ടി പൂര്‍ണ്ണ നഗ്‌നരായി അഭിനയിച്ച ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടാം.

Advertisment

publive-image

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാന്‍ അഭിനയിച്ച മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പി.കെ. രാജ്കുമാര്‍ ഹിരാണിയുടെ ഈ ചിത്രത്തില്‍ പരിപൂര്‍ണമായ നഗ്‌നനായി അമീര്‍ ഖാന്‍ അഭിനയിച്ചിരുന്നു.അടുത്തിടെ സിനിമ താരങ്ങള്‍ക്ക് നേരെയുള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ തുറന്ന് പറഞ്ഞ ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. പാര്‍ച്ചെഡ് എന്ന ചിത്രത്തിനായി രാധിക ആപ്‌തെ നഗ്ന രംഗങ്ങളില്‍ അഭിനയിച്ചു.

പോണ്‍ താരത്തില്‍ നിന്ന് നായിക പദവിയില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ല്‍ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയോടൊപ്പം സണ്ണി നഗ്നയായി ക്യാമറയ്ക്ക് മുമ്പില്‍ എത്തി.രണ്‍ദീപ് ഹൂഡയോടൊപ്പം രംഗ് റസിയയില്‍ നന്ദന സെന്‍ നഗ്നയായി എത്തിയിരുന്നു. ചിത്രം വൈറലാവുകയും ചെയ്തിരുന്നു. ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമായി കുര്‍ബാന്‍ എന്ന ചിത്രത്തില്‍ നഗ്നയായി എത്തി കരീന കപൂര്‍ എല്ലാവരെയും ഞെട്ടിച്ചു.

Advertisment