Advertisment

അമൃത്സർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം

New Update

publive-image

Advertisment

ന്യൂഡൽഹി: അമൃത്സർ ട്രയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് ട്രയിൻ പാഞ്ഞുകയറി അമ്പതോളം ആളുകളാണ് മരിച്ചത്. ജോനാപഥകിലെ ദസറ ആഘോഷത്തിനിടെ ആയിരുന്നു അപകടം. രാവണരൂപം ട്രാക്കിനു സമീപമിട്ട് കത്തിക്കുന്നതിനിടെ ട്രാക്കിൽ കൂടിനിന്ന ആൾക്കൂട്ടത്തിലേക്ക് ട്രയിൻ പാഞ്ഞുകയറുകയായിരുന്നു. പഠാൻകോട്ടിൽ നിന്ന് അമൃത്സറിലേക്ക് വന്ന ജലന്ധർ എക്സ്പ്രസ് ആണ് അപകടമുണ്ടാക്കിയത്.

പടക്കം പൊട്ടുന്ന ശബ്ദം നിറഞ്ഞുനിന്നതിനാൽ ട്രയിൻ വരുന്ന ശബ്ദം ആരും കേട്ടില്ല. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സൗജന്യചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment