Advertisment

വേഗം രോഗമുക്താനകട്ടേയെന്ന് രാഹുല്‍ ഗാന്ധി; പ്രാര്‍ത്ഥിക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍; അമിത് ഷായ്ക്ക് സൗഖ്യം നേര്‍ന്ന് പ്രമുഖര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സൗഖ്യം നേര്‍ന്ന് നേതാക്കള്‍. വേഗത്തില്‍ രോഗം ഭേദമാകട്ടേയെന്ന് ആശംസിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസുഖം മാറാന്‍ പ്രാര്‍ത്ഥിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വേഗം രോഗമുക്താകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞു.

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി തുടങ്ങിയവരും അമിത് ഷായ്ക്ക് ആശംസകള്‍ നേര്‍ന്നു.

Advertisment