Advertisment

നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം തേടിയ ആ നേതാവ് ആരാണ്?: അമിത് ഷാ ആണെന്ന് സോഷ്യൽ മീഡിയ: സത്യം ഇതാണ്

New Update

 

Advertisment

ദില്ലി: ഇക്വഡോറിന് സമീപം സ്വകാര്യദ്വീപ് വാങ്ങി കൈലാസമെന്ന രാജ്യം സ്ഥാപിച്ചെന്ന് പ്രഖ്യാപിച്ച നിത്യാനന്ദയുടെ പേരിലുള്ള സൈറ്റില്‍ നിന്ന് ലഭിച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

publive-image

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സാമ്യതയുള്ള ഒരാള്‍ നിത്യാനന്ദയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങുന്നതായിരുന്നു ആ ചിത്രം. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് ആ ചിത്രത്തിന് ഉണ്ടായത്.

എന്നാല്‍ ആ ചിത്രത്തിലുള്ളത് അമിത് ഷായാണോ? അല്ലെന്നാണ് ഇന്ത്യ ടുഡേയുടെ ആന്‍റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തിയിരിക്കുന്നത്. സുബിര്‍ രാജന്‍ മാവുങ്കല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം തെറ്റിധരിപ്പിക്കുന്ന തലക്കെട്ടുകളോടെ പ്രത്യക്ഷപ്പെട്ടത്.

publive-image

2017 ജൂലൈ 9 ന് മൗറിഷ്യസ് ഹൈ കമ്മീഷണര്‍ ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിച്ചപ്പോഴുള്ളതാണ് ചിത്രം. ഗുരു പൂര്‍ണിമ ആഘോഷങ്ങളുടെ സമയത്ത് ബെംഗലുരുവിലെ ആശ്രമത്തിലെത്തി ജഗദീശ്വര്‍ ഗോബര്‍ദ്ധന്‍ നിത്യാനന്ദയെ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങളാണ് അമിത് ഷായുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്.

Advertisment