Advertisment

അമിതാബ് ബച്ചന്റെ ‘വി ആര്‍ വണ്‍’ പദ്ധതിക്ക് പിന്തുണയുമായി  കല്യാണ്‍ ജൂവലേഴ്‌സ് 

author-image
ഫിലിം ഡസ്ക്
New Update

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചന്റെ ‘വി ആര്‍ വണ്‍’ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കല്യാണ്‍ ജൂവലേഴ്‌സ്.

Advertisment

publive-image

 

ദിവസേന ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് അമിതാബ് ബച്ചന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. ഇതില്‍ 50,000 പേരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് കല്യാണ്‍ ജൂവലേഴ്‌സ് നല്‍കുന്നത്.

സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങള്‍ക്കാണ് കല്യാണ്‍ ജൂവലേഴ്‌സ് സഹായമെത്തിക്കുന്നത്.

സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിര്‍ദ്ദേശിക്കും.

കൂടാതെ കൊറോണ പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിര്‍മ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാണ്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു.ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേര്‍ന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതിനാണ് ഈ സഹായം നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

amitabachan dadabalke award bagloor film award
Advertisment