മുംബൈ: വീട്ടു ജോലിക്കാരന്‍റെ  ശവമഞ്ചം ചുമന്ന് നീങ്ങുന്ന അമിതാഭ് ബച്ചന്റേയും മകന്‍ അഭിഷേക് ബച്ചന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരനെ അന്ത്യയാത്രയില്‍ ആദരമായാണ് ബിഗ് ബിയും മകനും എത്തിയത്. നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന്‍റെ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ബച്ചന്‍ കുടുംബത്തിന്‍റെ മര്യാദയും സ്നേഹവും വലിയ കാര്യമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്‍റെ വീട്ടുജോലികള്‍ ചെയ്ത വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു ആരാധകനാണ്. സീനിയര്‍ ബച്ചനും ജൂനിയര്‍ ബച്ചനും തങ്ങളുടെ ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് കൊണ്ട് സംസ്‌കാര ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യമാണിതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.