Advertisment

ഒക്ടോബര്‍ ടീമിന്റെ പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ആയുഷ് ഖുറാനയും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഷൂജിത് സിര്‍കാര്‍. അദ്ദേഹത്തിന്റെ വിശ്വസ്തനായ എഴുത്തുകാരന്‍ ജൂഹി ചതുര്‍വേദിയുമായി ചേര്‍ന്ന് ഒരുക്കിയ ഹിറ്റ് ചിത്രങ്ങളാണ് ‘വിക്കി ഡൊണോര്‍’, ‘പിക്കു’, ‘ഒക്ടോബര്‍’ എന്നിവ.

ഇപ്പോഴിതാ ‘ഗുലാബോ സിതാബോ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അമിതാഭ് ബച്ചനും ആഷുമാന്‍ ഖുറാനയും ആദ്യമായി ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്കി കൗശല്‍ നായകനായെത്തുന്ന സര്‍ദാര്‍ ഉധം സിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സംവിധായകന്‍ ഇപ്പോള്‍. ‘ഗുലാബോ സിതാബോ’ റിലീസ് ആയതിനു ശേഷമായിരിക്കും ‘സര്‍ദാര്‍ ഉധം സിംഗ്’ തിയേറ്ററുകളിലെത്തുകയുള്ളു.

Advertisment