Advertisment

സംഝോത സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദനയെ തെളിവുകളൊന്നുമില്ലാതെ പ്രതിചേര്‍ത്തത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; പാര്‍ലമെന്റില്‍ അസീമാനന്ദയെ ന്യായീകരിച്ച്  അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : സംഝോത സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദനയെ പ്രതിചേര്‍ത്തത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെയാണ് കേസില്‍ അസീമാനന്ദയടക്കമുള്ള നാലുപേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. തെളിവുകളൊന്നുമില്ലാതെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണിതെന്നാണ് അമിത് ഷാ പറഞ്ഞത്.

Advertisment

publive-image

എന്‍.ഐ.എ ബില്ലിനു മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് അമിത് ഷാ അസീമാനന്ദയടക്കമുള്ളവര്‍ക്കു വേണ്ടി രംഗത്തുവന്നത്.

എന്‍.ഐ.എ ഭേദഗതി നിയമത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിങ്‌വി സംസാരിച്ച വേളയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. സംഝോതാ കേസിലെ വിധി ന്യായത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന എന്‍.ഐ.എയുടെ നിയമം എന്തടിസ്ഥാനത്തിലായിരുന്നുവെന്ന് സിങ്‌വി ചോദിച്ചു.

ഇതിനു മറുപടിയെന്നോണമാണ് അമിത് ഷാ അസീമാനന്ദ കുറ്റക്കാരനല്ലെന്ന രീതിയില്‍ സംസാരിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കു നേര്‍ക്കുള്ള കടന്നു കയറ്റമാണ് പുതിയ ഭേദഗതിയെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി.

Advertisment