Advertisment

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ സന്ദര്‍ശിക്കും

New Update

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെങ്കോട്ട സന്ദര്‍ശിക്കും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഒരുവിഭാഗം അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് അമിത് ഷാ ചെങ്കോട്ട സന്ദര്‍ശിക്കുന്നത്. ഉച്ചയോടെ ചെങ്കോട്ടയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി, നാശനഷ്ടങ്ങള്‍ വിലയിരുത്തും. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെയും അദ്ദേഹം സന്ദര്‍ശിക്കും. രണ്ട് ആശുപത്രികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക.

Advertisment

publive-image

അതേസമയം, ഗാാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ നിന്ന് ഒഴിഞ്ഞുപോണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി അധികൃതര്‍ വിച്ഛേദിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ സിങിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കി. സംഘര്‍ഷത്തിന് പിന്നിലുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.

മേധാ പട്കര്‍ ഉള്‍പ്പെടെ 37 കര്‍ഷക നേതാക്കള്‍ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷക നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രംസംഗമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്.

amith sha red fort
Advertisment