Advertisment

ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന് അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കശ്മീരിലെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ. മുൻകരുതലെന്ന നിലയിലാണ് രണ്ട് പേരെയും തടങ്കലിലാക്കിയത്.

Advertisment

publive-image

അയോധ്യ വിധി രാജ്യം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ ഡിസംബറോടെ ചുമതലയേൽക്കുമെന്നും ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

ജമ്മു- കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയ അമിത് ഷാ, ഒരിടത്ത് പോലും കർഫ്യു നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി. ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് നിരോധനാജ്ഞയുള്ളത്. ഫാറൂഖ് അബ്ദുള്ള സ്വന്തം വീട്ടിലാണ് കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു.

Advertisment