Advertisment

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെല്ലാം മത്സരിക്കണം; പതിനായിരം വോട്ടുകളുള്ള മണ്ഡലങ്ങളില്‍ ഇരട്ടി വോട്ടുനേടണം, ഇരുപതിനായിരം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളില്‍ വിജയിക്കണം, സീറ്റുകളുടെ എണ്ണം കൂട്ടണം; കടന്ന് ചെല്ലാന്‍ കഴിയാത്ത ക്രിസ്ത്യന്‍ മേഖലകളിലേക്ക് പോകണം; വോട്ട് ഷെയര്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം കൂടുന്നില്ലെന്ന് അമിത്ഷാ

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരെല്ലാം മത്സരിക്കണമെന്ന് ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. വിജയയാത്ര സമാപനം വലിയ ആവേശമാണ് അണികളിലും നേതാക്കളിലും സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും.

Advertisment

publive-image

വോട്ട് ഷെയര്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം കൂടുന്നില്ല എന്നതായിരുന്നു പ്രധാനമായും അമിത് ഷാ ചൂണ്ടിക്കാണിച്ചത്. പതിനായിരം വോട്ടുകളുള്ള മണ്ഡലങ്ങളില്‍ ഇരട്ടി വോട്ടുനേടണം. ഇരുപതിനായിരം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളില്‍ വിജയിക്കണം. സീറ്റുകളുടെ എണ്ണം കൂട്ടണം. കടന്ന് ചെല്ലാന്‍ കഴിയാത്ത ക്രിസ്ത്യന്‍ മേഖലകളിലേക്ക് പോകണമെന്നും അദ്ദേഹം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് ലഭ്യമായ വിവരം.

എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം വന്നതോടെ നേതാക്കളെല്ലാം വലിയ ആവേശത്തിലാണ്. നേതാക്കള്‍ കൂട്ടത്തോടെ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ അണികളും പ്രവര്‍ത്തകരും കൂടുതല്‍ ഊര്‍ജ്ജസ്വലരാകുമെന്നും വിലയിരുത്തുന്നു.

കഴക്കൂട്ടത്ത് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചേക്കും. ശോഭാസുരേന്ദ്രന് തിരുവനന്തപുരത്തെ ഏതെങ്കിലും സീറ്റ് നല്‍കും. നേമത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് തുടക്കം മുതലേ പറയുന്നു. മെട്രോമാന്‍ ഇ.ശ്രീധരന്‍ തിരുവനന്തപുരത്തോ, തൃപ്പൂണിത്തുറയിലോ, പാലക്കാട്ടോ ആയിരിക്കും മത്സരിക്കുക.

amith sha amith sha speaks
Advertisment