Advertisment

ബംഗാള്‍ ജനത പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാര്‍: മമ്തയ്ക്കു മറുപടിയുമായി അമിത് ഷാ

New Update

ഡല്‍ഹി: കൂച്ച് ബഹാറില്‍ നടന്ന മരണങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ജനങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാസിര്‍ഹത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.

Advertisment

publive-image

ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന മമതയുടെ പരാമര്‍ശത്തില്‍ മറുപടിയായിട്ടായിരുന്നു ഷായുടെ പ്രതികരണം. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ താന്‍ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും പക്ഷെ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് മമത മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.

‘ ദീതി എന്റെ രാജിയാണ് ആവശ്യപ്പെടുന്നത്. പശ്ചിമബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ എന്റെ പേപ്പറുകള്‍ താഴെവെക്കാനും തലകുനിക്കാനും തയ്യാറാണ്. പക്ഷെ മെയ് രണ്ടിന് മമതയ്ക്ക് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരും,’ അമിത് ഷാ പറഞ്ഞു.

സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് ബംഗാളില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്നും ഷാ പറഞ്ഞു.

amith sha amith sha speaks
Advertisment