എന്‍ ഡി എ സര്‍ക്കാര്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല: ക്ഷേത്രനിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസ്സാണെന്നും അമിത് ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 11, 2019

ന്യൂഡല്‍ഹി : എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. രാമജന്മഭൂമിയില്‍ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാന തടസം കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചു. കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മിതിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച്‌ രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. 2019-ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തില്‍ അമിത് ഷാ അവകാശപ്പെട്ടത്.

×