ബച്ചന് അല്‍പം വേദനയുണ്ടെന്ന്‍ മാത്രം. ആശങ്കപ്പെടാനില്ലെന്ന്‍ ജയാബച്ചന്‍

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, March 13, 2018

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ജയാ ബച്ചന്‍ വ്യക്തമാക്കി.

അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. അല്‍പം വേദനയുണ്ടെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്നാണ് ജയാബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം, ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിക്കുകയും ചെയ്തിരുന്നു.

×