Advertisment

'ഒരു രാജ്യം ഒരൊ​റ്റ ഭാഷ' വിവാദത്തിന് പിന്നാലെ ബഹുസംഘടനാ ജനാധിപത്യത്തെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരൊ​റ്റ ഭാഷ' എന്ന മുദ്രാവാക്യത്തിന് പിന്നാലെ രാജ്യത്തെ ബഹുപാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.

Advertisment

publive-image

 

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം ബഹു പാര്‍ട്ടി ജനാധിപത്യ സംവിധാനം പരാജയമാണെന്ന് മനസ്സിലായപ്പോല്‍ ജനം അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗത്തിനും തുല്യ പ്രാതിനിധ്യമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനമുള്ള ജനാധിപത്യ രാജ്യങ്ങളെ പഠിച്ച് ഇന്ത്യയില്‍ ബഹു പാര്‍ട്ടി സംവിധാനം ഭരണഘടന നിര്‍മാതാക്കള്‍ നടപ്പാക്കിയത്.

യുപിഎ സര്‍ക്കാറുകളെയും അമിത് ഷാ വിമര്‍ശിച്ചു. യുപിഎ ഭരണകാലത്ത് അഴിമതി വാര്‍ത്തകളായിരുന്നു ദിവസവും പുറത്തുവന്നിരുന്നതെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ വ്യക്തമാക്കി. ചില സര്‍ക്കാറുകള്‍ 30 വര്‍ഷം ഭരിച്ചിട്ടാണ് വലിയ തീരുമാനമെടുത്തത്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 വലിയ തീരുമാനമാണ് കൈക്കൊണ്ടത്. ജിഎസ്ടി, നോട്ട് നിരോധനം, വ്യോമാക്രമണം എന്നിവയാണ് അതില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Advertisment