Advertisment

ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

New Update

പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ ചട്ടത്തില്‍ മാറ്റം വരുത്താന്‍ പ്രതിജ്ഞാബദ്ധരാണ് എന്‍.ഡി.എ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

പീഡനവും കൊലപാതകവും പോലുള്ള കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്ന രീതിയില്‍ ഐ.പി.സിയും സി.ആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സ്ഥാപനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല എന്നിവര്‍ പങ്കെടുത്ത മൂന്ന് ദിവസങ്ങളായി നടന്ന യോഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം.

പീഡനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്ന സമയത്താണ് അമിത് ഷായുടെ പ്രഖ്യാപനം. നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇതുവരെ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.

 

AMITHSHA
Advertisment