Advertisment

രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്...ഇ​ന്ത്യാ​വി​ഭ​ജ​നം ച​രി​ത്ര​ത്തി​ലെ വ​ലി​യ തെ​റ്റെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

New Update

ന്യൂ​ഡ​ല്‍​ഹി: സര്‍ക്കാര്‍ നടത്തി കൊണ്ടു പോകാന്‍ മാത്രമല്ല നരേന്ദ്രമോദി അധികാരത്തിലെത്തിയതെന്നും രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.

Advertisment

publive-image

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ ആണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്നും ഞങ്ങള്‍ പിന്തിരിയില്ല.

ഇ​ന്ത്യാ​വി​ഭ​ജ​നം ച​രി​ത്ര​ത്തി​ലെ വ​ലി​യ തെ​റ്റെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ പറഞ്ഞു. ​രാ​ജ്യം വി​ഭ​ജി​ച്ച​ത് മൂ​ല​മാ​ണ് ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ അ​നി​വാ​ര്യ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

മ​തേ​ത​ര​ത്വം എ​ന്ന​ത് മു​സ്ലിം​ക​ളെ കു​റി​ച്ച്‌ മാ​ത്ര​മാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​സ്ലിം​ക​ള്‍ മാ​ത്ര​മാ​ണോ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍. പാ​ല​മെ​ന്‍റി​നെ കോ​ണ്‍​ഗ്ര​സ് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ന്ത്യ എ​ന്നും സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. മു​സ്ലിം​ക​ള്‍​ക്ക് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കാം. 566 മു​സ്ലിം​ക​ള്‍​ക്ക് പൗ​ര​ത്വം ന​ല്‍​കി​യി​ട്ടു​ണ്ട്. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഒ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ല. ല​ങ്ക​ന്‍ ത​മി​ഴ​ര്‍​ക്ക് മു​ന്‍​പ് പൗ​ര​ത്വം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ ഒ​രി​ക്ക​ലും മു​സ്ലിം മു​ക്തം ആ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

amitsha
Advertisment