Advertisment

നെല്ലി നടേണ്ടത് എങ്ങനെ?

author-image
admin
Updated On
New Update

നെല്ലിക്കയുടെ ഗുണങ്ങള്‍ വിവരണാതീതമാണ്. നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ നാട്ടില്‍ എവിടെയും നല്ല പോലെ കായ്ക്കുന്ന മരമാണ് നെല്ലിക്ക.വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്.

publive-image

നടുന്ന രീതി-നല്ലയിനം ബഡ്ഡുതൈകള്‍ ശേഖരിച്ച് മൂന്നടി നീളവും വീതിയും അതേ ആഴവുമുള്ള കുഴികള്‍ എടുത്ത് അഞ്ച് കിലോ ചാണകപ്പൊടിയും അഞ്ച് കിലോ ചകിരിച്ചോറും ഒരൂ കിലോ വേപ്പിന്‍ പിണ്ണാക്കും കുട്ടിക്കലര്‍ത്തി കുഴിമുടൂക. അതിനൂശേഷം ചെറൂകുഴി എടുത്ത് നടാം. വലിയ മരമായിട്ട് വളരും നെല്ലിക്ക. മഴക്കാലമാണ് തൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്. ഒരു മരത്തില്‍ നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

amla tree
Advertisment