Advertisment

എഎംഎംഎയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

New Update

publive-image

താര സംഘടന എ എംഎംഎ ക്കും സർക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കുന്നില്ലെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ ഡബ്യുസിസി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത് .നിർമാതാക്കളുടേയും തിരക്കഥാകൃത്തുക്കളുടേയും സംഘടനകൾ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടും എ എംഎംഎ സമിതി രുപീകരിക്കുന്നില്ലന്നാരോപിച്ച് നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത് . അമ്മ ക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടു. അമ്മയും സർക്കാരും 24 നകം മറുപടി നൽകണം.

Advertisment