Advertisment

മമ്മൂക്ക ക്യാമറാമാന്‍ ആയി; ആസിഫ് അലി പോസ് ചെയ്തു; വീഡിയോ വൈറല്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

അബുദാബി: പ്രളയകേരളത്തെ സഹായിക്കാന്‍ സിനിമാ താര സംഘടനയായ അമ്മ സംഘടിപ്പിക്കുന്ന മെഗാഷോയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. നാളെ അബുദാബി ആംഡ് ഫോര്‍സ് ഓഫീസേര്‍സ് ക്ലബിലാണ് പരിപാടി. ഒന്നാണ് നമ്മള്‍ എന്ന മെഗാഷോയുടെ അവസാനവട്ട ഒരുക്കത്തിലാണ് അഭിനേതാക്കള്‍. അബുദാബി ആംഡ് ഫോഴ്‌സ് ക്ലബിലെ ഒരുക്കങ്ങള്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് വിലയിരുത്തി.

ഷോയ്ക്കായുള്ള താരങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇനിയ, മോഹന്‍ലാല്‍ എന്നിവരുടെ ഡാന്‍സ് വീഡിയോയും സിദ്ധിഖ്, പിഷാരടി എന്നിവരുടെ പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ആസിഫിനെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും വൈറലാണ്. മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ ആസിഫ് അലിയും ജയറാമും പോസ് ചെയ്യുകയാണ്. മമ്മൂട്ടിയുടെ ഫോട്ടോയെടുക്കല്‍ കണ്ട് പിന്നിലിരുന്ന ജഗദീഷ്, ശ്വേത മേനോന്‍, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു, മുകേഷ് എന്നിവര്‍ ചിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോ കാണുമ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടിയെന്ന് ആരാധകര്‍ പറഞ്ഞു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയില്‍ അമ്മ സംഘടിപ്പിക്കുന്ന ഷോ ആസ്വാദകര്‍ക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കുമെന്നുറപ്പാണ്. പഞ്ചഭൂതം പ്രമേയമാക്കി അഞ്ചുമണിക്കൂര്‍ നീളുന്ന ഷോ അണിയിച്ചൊരുക്കുന്നത് സംവിധായകന്‍ രാജീവ് കുമാറാണ്. സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനോപഹാരവും, സ്‌കിറ്റുകളും അടങ്ങുന്ന അഞ്ച് സെഗ്മെന്റുകളായാണ് പരിപാടി അവതരിപ്പിക്കുക. 100 ദിര്‍ഹം മുതലാണ് ടിക്കറ്റു നിരക്കുകള്‍. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Advertisment