Advertisment

ഭക്ഷ്യവസ്തുക്കള്‍ സുലഭം; അടിയന്തിര സാഹചര്യങ്ങളില്‍ പോലും ആശങ്കപ്പെടേണ്ടതില്ലെന്ന് കുവൈറ്റ് അധികൃതര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അടിയന്തിര സാഹചര്യങ്ങളില്‍ പോലും ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും സംഭരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിതരണ വകുപ്പ് മേധാവി ദലാല്‍ അല്‍ ഷിമ്മാരി പറഞ്ഞു.

കുവൈറ്റ് സ്വീകരിച്ച കാര്യക്ഷമമായ നയം മൂലം വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് സബ്‌സിഡി ലഭിക്കുമെന്നും അല്‍ ഷിമ്മാരി പറഞ്ഞു.

Advertisment