Advertisment

രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും ഇന്ത്യ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്; ടൂള്‍കിറ്റ് അടക്കമുള്ള കേസുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല; അറസ്റ്റ് ചെയ്ത് കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുന്നു; സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം, ഇന്ന് അവര്‍ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണെന്ന് അമരീന്ദര്‍ സിംഗ്‌

New Update

അമൃത്സര്‍: ടൂള്‍ കിറ്റ് കേസില്‍ 21കാരി ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അറസ്റ്റ് ചെയ്യുന്നത് വഴി കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുകയാണെന്നും ടൂള്‍കിറ്റ് അടക്കമുള്ള കേസുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

‘അറസ്റ്റ് എന്നാല്‍ പ്രകോപനമാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം. എന്നാല്‍ ഇന്ന് അവര്‍ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. ആ ചെറിയ സ്വീഡിഷ് പെണ്‍കുട്ടി(ഗ്രെറ്റ് തന്‍ബര്‍ഗ്) ഒരു പ്രസ്താവന പറഞ്ഞതിന് നിങ്ങള്‍ അവളെ തടവിലിടുമെന്ന് പറയുന്നു. എന്ത് ലോജിക്കാണ് അതിലുള്ളത്? ഇപ്പോള്‍ ദാ ആ കുട്ടികളെ (ദിഷ രവിയടക്കമുള്ളവര്‍) അറസ്റ്റ് ചെയ്തിരിക്കുന്നു.

ഇതില്‍ ആര്‍ക്ക് എന്ത് പ്രയോജനമാണുണ്ടായത്. വെറും അസംബന്ധമാണിത്. രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും ഇന്ത്യ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

amareendar singh
Advertisment