Advertisment

റിവേഴ്സിംഗ് ബ്രിഡ്ജ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു

New Update
മുംബൈ: 190 വർഷം പഴക്കമുള്ള റിവേഴ്സിംഗ് ബ്രിഡ്ജ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. അമൃതാഞ്ജൻ പാലം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഞായറാഴ്ച പാലം തകർത്തത്.
Advertisment
publive-image
പാലം ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് പാതയുടെ ഭൂരിഭാഗവും ആറുവരിപ്പാതയാണ്. പാലത്തിന് സമീപം ഇത് നാല് വരിപ്പാതയാകും. പാലത്തിന്റെ വലിയ തൂണുകൾ റോഡിലേക്ക് അടുത്താണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള അപകട സാധ്യതയാണ് ഉള്ളത്. തുടർന്ന് അധികൃതർ പാലം പൊളിച്ച് പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പലരും പാലത്തെ പൈതൃകസ്ഥലമായി നിലനിർത്തണമെന്ന ആവശ്യവുമായി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പാലം പൊളിക്കുന്നതിന് തീരുമാനമായത്.
palarivattom bridge KOLLAM BRIDGE CASE
Advertisment