Advertisment

എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി; അമൃതാ സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്, അനിയത്തി അഭിരാമി സുരേഷിനൊപ്പമായിരുന്നു അമൃത ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍  അവസാനം വരെ പിടിച്ചുനിന്നിരുന്നു.

Advertisment

publive-image

ഇത്തവണ അമൃത സുരേഷിന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച്‌ ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.

അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്ന പുതിയ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്‌റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമൃത എത്തിയത്. ഒപ്പം ഇതുവരെ പിന്തുണച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നുമുണ്ട് താരം.

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.. എന്നാണ് അമൃതാ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

amrithasuresh share happiness
Advertisment