Advertisment

ശിവസേനയെ ശവ്‌സേനയെന്ന് വിളിച്ച് അമൃത ഫഡ്‌നാവിസ്; സ്വന്തം പേരിലെ 'എ' വിട്ടുകളയരുതെന്ന് അമൃതയോട് ശിവസേന

New Update

publive-image

മുംബൈ: ശിവസേനയെ ശവ്‌സേനയെന്ന് വിളിച്ച് പരിഹസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. സ്വന്തം പേരിലെ 'എ' വിട്ടുകളയരുതെന്ന് അമൃതയ്ക്ക് ശിവസേന മറുപടി നല്‍കി. സ്വന്തം പേരിലെ എ എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്ന് ശിവസേന വക്താവ് നീലം ഗോര്‍ഹെ അമൃതയോട് പറഞ്ഞു.

അമൃതയുടെ സ്‌പെല്ലിംഗില്‍ നിന്ന് 'എ' വിട്ടുകളഞ്ഞാല്‍ മൃതം(മരിച്ചത്) എന്നാണ് മറാഠിയില്‍ അര്‍ത്ഥം. ഞങ്ങളെ പേര് വിളിക്കുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.

Advertisment