Advertisment

അമൃത്സറില്‍ അറുപതോളം പേര്‍ മരിച്ച ട്രെയിന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

New Update

publive-image

Advertisment

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതിലേറെ പേര്‍ മരിച്ച അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വൈകീട്ട് 6.45 ഓടെയാണ് അപകടം. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. എഴുന്നൂറോളം പേര്‍ അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്ട്ട്. റെയില്‍ക്രോസ് അടക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. ട്രാക്കിന് തൊട്ടടുത്താണ് രാവണരൂപം കത്തിച്ചത്. ഇത്‌ കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിലധികവും. ആഘോഷത്തില്‍ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു മുഖ്യാതിഥിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

https://twitter.com/ANI/status/1053298048103837696

amruthsar
Advertisment