Advertisment

വാട്‌സ് ആപ്പിലെ പിഴവ് തിരുത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ഫേസ്ബുക്കിന്റെ ആദരം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മങ്കൊമ്പ്: വാട്‌സ് ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ഫേസ്ബുക്കിന്റെ ആദരം. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്സ്ബുക്ക് ഹോള്‍ ഓഫ് ഫെയിം ലഭിച്ചത്.

ഉപയോക്താക്കള്‍ അറിയാതെ വാട്‌സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവ് കണ്ടെത്തിയതിനാണ് ഫെയ്സ്ബുക്ക് ഹോള്‍ ഓഫ് ഫെയിം നല്‍കി അനന്തകൃഷ്ണനെ ആദരിച്ചത്.

വാട്‌സ് ആപ്പിലെ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ട അന്തകൃഷ്ണന്‍ ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ സമീപിച്ചു.പിന്നീട് ക്യാഷ് അവാര്‍ഡും ഹോള്‍ ഓഫ് ഫെയിം അംഗത്വവും നല്‍കുകയായിരുന്നു.ഹോള്‍ ഓഫ് ഫെയിം അംഗത്വം നല്‍കിയ ഫേസ്ബുക്ക് 500 ഡോളറും സമ്മാനമായി നല്‍കി. ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്‌സ് പട്ടികയില്‍ 80-ാം സ്ഥാനമാണ് അനന്തകൃഷ്ണനുള്ളത്.

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ എത്തിക്കല്‍ ഹാക്കിങില്‍ ഗവേഷണം നടത്തി വരുന്ന അനന്തകൃഷ്ണന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമുമായും സഹകരിക്കുന്നുണ്ട്. ആലപ്പുഴ മങ്കൊമ്പ് സ്വദേശികളായ കൃഷ്ണകുമാറിന്റെയും ശ്രീജയുടെയും മകനാണ്.

Advertisment