Advertisment

ജിസാന് സമീപം സബിയയില്‍ പ്രവാസിയായ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു.

New Update

ജിദ്ദ: ദക്ഷിണ സൗദിയിൽ ജിസാൻ നഗരത്തിനു സമീപമുള്ള സ്വാംതയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മലയാളി ജിദ്ദയിൽ വെച്ച് മരണപ്പെട്ടു. വേങ്ങര, കണ്ണമംഗലം, എടക്കാപ്പറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ ഖാദർ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിനുള്ള വിദഗ്ദ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ തായിരുന്നു അബ്ദുൽ ഖാദർ. വെള്ളിഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നുയായിരുന്നു മരണം.

publive-image

രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയിൽ ബൂഫിയ നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലസ്സൻ, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കൾ: വലീദ്, വർദ്ദ, വാരിസ്. ജിദ്ദ മഹ്ജർ കിങ് അബ്ദൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisment