Advertisment

മക്കയിലും മദീനയിലും അനിശ്ചിതകാല സമ്പൂർണ കർഫ്യു നടപ്പാക്കി.

New Update

ജിദ്ദ: മക്ക, മദീന നഗരങ്ങളിൽ ഇരുപത്തി നാല് മണിക്കൂർ കർഫ്യു നടപ്പാക്കി. ഇന്ന് (വ്യാഴം) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇരു നഗരങ്ങളിലെയും മുഴുവൻ ഏരിയകളിലും കർഫ്യു ബാധകമായിരിക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവിടെയുള്ള വർക്ക് പുറത്തേക്കു പോകുന്നതിനും പുറത്തുനിന്നുള്ളവർക്ക് അവിടങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

Advertisment

publive-image

അതേമസയം, ഭക്ഷണം, ചികിത്സ, ബാങ്ക് ഇടപാടുകൾ തുടങ്ങിയ അനിവാര്യ കാര്യങ്ങൾക്കായി കാലത്ത് ആറ് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാൻ അനുമതി പ്രഖ്യാപി ച്ചിട്ടുണ്ട്. ഇതാകട്ടെ, പ്രത്യേക അനുമതിയുള്ള പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി ബന്ധപ്പെട്ട മന്ത്രാലയങ്ങളും വിഭാഗങ്ങളും നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായും പരമാവധി ചുരുങ്ങിയ സമയപരിധിയോട് കൂടിയുള്ളതുമായിരിക്കും. രണ്ടു നഗരങ്ങളിലും അവിടങ്ങളിലെ ഉൾപ്രദേശങ്ങളിലും നിരോധനാജ്ഞയുടെ കാലത്ത് നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ബാഗാലകൾ, ഫാർമസികൾ, പെട്രോൾ പമ്പുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവയ്ക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി.

അതോടൊപ്പം, ഓൺലൈൻ വഴിയുള്ള ഡെലിവറി സർവീസുകൾ കൂടുതലായി ഉപയോഗപ്പെടു ത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അപ്രകാരം, അനിവാര്യ ഘട്ടങ്ങളിൽ വാഹനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ ഡ്രൈവർക്ക് പുറമെ മറ്റൊരക്ക് കൂടി മാത്രമേ അനുമതിയുണ്ടാകൂ. കൂടിക്കലരലിലൂടെ വൈറസ് വ്യാപനം പരമാവധി തടയാനുള്ള നടപടി യെന്ന നിലയ്ക്കാണ് ഇത്.

ഐസൊലേഷൻ, കർഫ്യു തുടങ്ങിയ നടപടികളിലൂടെ ലക്ഷ്യമാക്കിയ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യത്നത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെട്ട സമൂഹത്തിന്റെ പൂർണ സഹകരണം മന്ത്രാലയം അഭ്യർത്ഥിച്ചു. നടപടികൾ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും അവ നിരന്തരമായ അവലോകനങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിവരിച്ചു.

Advertisment