Advertisment

മക്കയിലെ ആറ് ഏരിയകളിൽ അനിശ്ചിതകാല മുഴുദിന കർഫ്യു.

New Update

ജിദ്ദ: വിശുദ്ധ മക്കയുടെ ആറ് ഏരിയകളിൽ സൗദി ആഭ്യന്തര വകുപ്പ് രാപ്പകൽ നീളുന്ന നിരോധനാജ്ഞ നടപ്പാക്കി. ഹറം പള്ളിയോട് ചേർന്നുള്ള അജ്‌യാദ്, മിസ്ഫല, അല്‍മസാഫി, ഹുജൂന്‍, നകാസ, ഹോശ് ബകര്‍ എന്നിവിടങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറും നീളുന്ന കർഫ്യു തിങ്കളാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണി മുതൽ നടപ്പിലായതു. ഇനിയൊരറിയിപ്പു ഉണ്ടാകുന്നത് വരെ ഇവിടങ്ങളിൽ പൂര്ണാര്ഥത്തിലുള്ള ആരോഗ്യ ലോക്ഡൗൺ ആയിരിക്കും.

Advertisment

publive-image

ബന്ധപ്പെട്ട വിഭാഗങ്ങൾ നൽകിയ ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ആഭ്യന്തര വകുപ്പ് പുതിയ തീരുമാനം നടപ്പാക്കിയത്. ഇതോടെ, മക്കയുടെ നിരത്തുകളും തെരുവുകളും തീർത്തും നിശ്ചലമായി. നിയമം നടപ്പാവുന്നതു ഉറപ്പു വരുത്താൻ സുരക്ഷാ വിഭാഗങ്ങളുടെ വമ്പിച്ച സാന്നിധ്യമാണ് പ്രദേശത്തെ മുക്കുമൂലകളിൽ.

അതേസമയം, ഭക്ഷണം, ചികിത്സ തുടങ്ങിയ അനിവാര്യ കാര്യങ്ങൾക്കായി കാലത്ത് ആറ് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാൻ അനുമതി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രകാരം, പ്രത്യേക അനുമതിയുള്ള പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും പരമാവധി ചുരുങ്ങിയ സമയപരിധിയും ബന്ധപ്പെട്ട നിബന്ധനകൾക്ക് വിധേയമായുമുള്ള അനുമതിയും ഉണ്ടായിരിക്കു മെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന അറിയിച്ചു.

അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും നിയമലംഘകരായവർക്കു കൂടി സൽമാൻ രാജാവ് നടത്തിയ സൗജന്യ കൊറോണാ ചികിത്സ പ്രഖ്യാപനത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈ സേഷൻ മേധാവി തിദ്രൂസ് ആഡ്ഹാനോ സന്തുഷ്ടി പ്രകടിപ്പിച്ചു. സൗദി ഭരണാധികാരിയുടെ പ്രഖ്യാപനം, ഓർഗനൈസേഷൻ മുദ്രാവാക്യമായി സ്വീകരിച്ച "ആരോഗ്യം എല്ലാവര്ക്കും" എന്ന സന്ദേശത്തിന്റെ നിര്വഹണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മറ്റു രാഷ്ട്രങ്ങളും സൗദിയുടെ കാൽവെപ്പു പിന്തുരുമെങ്കിൽ എന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ആശിച്ചു.

Attachments area

Advertisment