മീ ടൂവില്‍ കുടുങ്ങി ക്രിക്കറ്റ് ഇതിഹാസവും;’ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു, പരാതി പറഞ്ഞപ്പോള്‍ നിങ്ങളുടെ സ്വകാര്യ കാര്യമെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ പ്രതികരണം’

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 10, 2018

Image result for ranatunga

മീ ടൂ ക്യാമ്പയനില്‍ കുടുങ്ങി ലോകപ്രശ്‌സത ക്രിക്കറ്റ് ഇതിഹാസവും ശ്രീലങ്കയെ വിശ്വവിജയകളായ നായകനുമായ അര്‍ജുന രണതുംഗും. താരത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ്. സംഭവം നടന്നത് മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ചാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Related image

ഫെയ്‌സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. നിലവില്‍ ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്‌സസ് ഡെവലപ്‌മെന്റ് മന്ത്രിയായ രണതുംഗ 2001ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ ടീമിലെ താരമായ രണതുംഗ തന്നെ മോശമായി സപര്‍ശിച്ചതായി യുവതി ആരോപിക്കുന്നു.

Image result for ranatunga

ക്രിക്കറ്റ് ആരാധികയായ തന്റെ സുഹൃത്തിന്റെ കൂടെ മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍വച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടതായി യുവതി ഫെയ്‌സ്ബുക്കുല്‍ വ്യക്തമാക്കുന്നു. താരങ്ങളുടെ ഓട്ടോഗ്രാഫ് റൂമില്‍ പോയി വാങ്ങിക്കമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അവളുടെ സുരക്ഷയ്ക്ക് വേണ്ടി താനും കൂടെ പോയി.

Image result for ranatunga

തങ്ങള്‍ റൂമിലെത്തിയപ്പോള്‍ അവിടെ ഏഴു പേരുണ്ടായിരുന്നു. തങ്ങളെ റൂമിലെത്തിയതോടെ അവര്‍ താഴിട്ടു. ഇത് തന്നെ ഭയപ്പെടുത്തി. പക്ഷേ ആരാധിക്കുന്ന താരങ്ങളെ നേരില്‍ കണ്ട സുഹൃത്ത് നീന്തല്‍ക്കുളത്തിനു സമീപത്തുകൂടി നടന്നിട്ടുവരാമെന്ന് തന്നോട് പറഞ്ഞു. വൈകുന്നേരം ഏഴു മണിക്ക് അങ്ങനെ അവളുടെ കൂടെ താനും നീന്തല്‍ക്കുളത്തിന് സമീപത്ത് കൂടി പോയി.

Related image

ഇന്ത്യന്‍ താരങ്ങള്‍ ആരും സമീപത്തുണ്ടായിരുന്നില്ല. തന്നെകണ്ട രണതുംഗ കയറിപ്പിടിക്കുകയായിരുന്നു. അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. പേടിച്ച് വിറച്ച് താന്‍ ശബ്ദമുണ്ടാക്കി. അയാളെ തൊഴിച്ച ശേഷം അവിടെ നിന്ന് റിസപ്ഷനിലേക്ക് ഓടി രക്ഷപ്പെട്ടു. നടന്ന സംഭവം ഹോട്ടല്‍ അധികൃതരെ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ നിങ്ങളുടെ സ്വകാര്യ കാര്യമെന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ പ്രതികരണം. അവര്‍ വിഷയത്തില്‍ ഇടപെടാതെ ഒഴിഞ്ഞുമാറിയെന്നും യുവതി ആരോപിക്കുന്നു.

×