Advertisment

ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോ? കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ അനധികൃതമായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ പ്രതികരണവുമായി ഡോ.പി.എം സഹല 

New Update

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തന്നെ അനധികൃതമായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനെതിരെ പ്രതികരണവുമായി എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.പി.എം സഹല. യോഗ്യതയുണ്ടെങ്കില്‍ തനിക്ക് എവിടെയും അഭിമുഖത്തിന് പോകാമെന്നും ഷംസീറിന്റെ ഭാര്യയായതിനാല്‍ ഹോം മേക്കറായി കഴിയണോയെന്നും സഹല ചോദിക്കുന്നു.

Advertisment

publive-image

ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല പറഞ്ഞു.

”ഷംസീറിന്റെ ഭാര്യയായത് കൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. യോഗ്യതയുണ്ടെങ്കില്‍ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്‌സിറ്റിയാണ് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ഇന്നലത്തെ അഭിമുഖം എനിക്ക് വേണ്ടി നടത്തിയതാണെന്ന് എങ്ങനെയാണ് പറയുന്നത്.

എനിക്ക് ഇതുവരെ ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് ഞാന്‍ വീട്ടില്‍ ഹോം മേക്കറായി ഇരിക്കണം എന്നാണോ പറയുന്നത്”- സഹല.

നേരത്തെയുള്ള ആരോപണത്തില്‍ കോടതിയെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. മുന്നിലുള്ള കേസുകള്‍ നോക്കിയാല്‍ നീതി ആര്‍ക്കും കിട്ടുന്നില്ല. ഇതില്‍ നിന്നും ഞാന്‍ പിന്മാറില്ല. ഞാന്‍ എന്തിന് മാറി നില്‍ക്കണം.’സഹല പറഞ്ഞു.

 

an shamseer
Advertisment