Advertisment

ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് സുപ്രീം കോടതി വിധി ; ഈ വിഷയത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ റൂളിങ് നടത്തണം ;  വിമത എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ വെങ്കയ്യ നായിഡുവിന്റെ റൂളിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ റൂളിങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അനന്ത് ശര്‍മ്മയാണ് വിഷയം സഭയില്‍ കൊണ്ടുവന്നത്.

Advertisment

publive-image

‘ഇന്ത്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് സുപ്രീം കോടതി വിധി. ഈ വിഷയത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു റൂളിങ് നടത്തണം’ അദ്ദേഹം ആവശ്യപ്പെട്ടു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ സത്തയ്ക്ക് എതിരാണ് സുപ്രീം കോടതിയുടെ വിധി. നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണ് ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ വിമതരുടെ കാര്യത്തിലെ സുപ്രീം കോടതി വിധി ഭരണഘടനയുടെ പത്താം ഷെഡ്യൂളിന് എതിരാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിമതരെ നിര്‍ബന്ധിക്കരുതെന്ന കോടതി നിര്‍ദേശമാണ് ഇത്തരമൊരു വിമര്‍ശനമുയരാന്‍ കാരണം.

Advertisment